www.fgks.org   »   [go: up one dir, main page]

Jump to content

റാന്നി താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
08:08, 18 സെപ്റ്റംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ezhuttukari (സംവാദം | സംഭാവനകൾ) (കൊക്കൊ)

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍ പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ ഒന്നാണ് റാന്നി. മലയോരപ്രദേശമായ[1] റാന്നി പമ്പയുടെ തീരങ്ങളിലൊന്നാണ്. പത്തനംതിട്ടയില്‍നിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. പുനലൂര്‍ - മൂവാറ്റുപുഴ ഹൈവെ ഇതുവഴി കടന്നുപോകുന്നു. റാന്നിയില്‍ നിന്ന് 66 കി.മി. അകലെയാണ് സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല. [2] റാന്നിയുടെ അതിരുകള്‍ മിക്കവയും വനപ്രദേശമാണ്. നൈസര്‍ഗിക കാലാവസ്ഥ നിലനിര്‍ത്തുവാന്‍ ഇത് വളരെ അധികം സഹായിക്കുന്നു.
റബ്ബര്‍, കൊക്കകായ, നാളികേരം എന്നിവയുടെ കൃഷിയും വിപണനവുമാണ് ഇവിടത്തെ സമ്പദ്‌ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്.

സ്ഥാനം

റാന്നി സ്ഥിതി ചെയ്യുന്നത് 9°23′N 76°49′E / 9.38°N 76.81°E / 9.38; 76.81 ആണ്. റാന്നിയുടെ തുംഗത 131 m (433 ft) സമുദ്രനിരപ്പിന് മുകളില്‍ ആണ് ‍.[3] പമ്പയുടെ ഇരുവശങ്ങളിലായി ഭൂപ്രദേശം പരന്നുകിടക്കുന്നു. സെന്‍സസ് ഇന്ത്യ പ്രകാരം, ഭൂപ്രദേശം 1,004.61 square kilometres (387.88 sq mi).[4] മുഴുവനും, ഇതില്‍ 708 square kilometres (273.36 sq mi) അല്ലെങ്കില്‍ 70% വനപ്രദേശമാണ്.[5].

പ്രധാനപ്പെട്ട സ്ഥലങ്ങള്‍


ഗതാഗതം

പത്തനംതിട്ടയില്‍നിന്നും കെ എസ് ആര്‍ ടി സി യും പ്രൈവറ്റ് ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്നും കുമ്പഴ വഴിയും മൈലപ്രാ വഴിയും കോഴഞ്ചേരി വഴിയും റാന്നിയിലെത്താം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ചെങ്ങന്നൂര്‍ ആണ്.

അവലംബം

  1. http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
  2. http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
  3. http://www.fallingrain.com/world/IN/13/Rani.html
  4. http://www.kerala.gov.in/statistical/panchayat_statistics2001/pta_27.PDF
  5. http://www.censusindia.gov.in

വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങള്‍

"https://ml.wikipedia.org/w/index.php?title=റാന്നി_താലൂക്ക്&oldid=469328" എന്ന താളിൽനിന്ന് ശേഖരിച്ചത്