റാന്നി താലൂക്ക്
ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍
പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ ഒന്നാണ് റാന്നി. മലയോരപ്രദേശമായ[1] റാന്നി പമ്പയുടെ തീരങ്ങളിലൊന്നാണ്. പത്തനംതിട്ടയില്‍നിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. പുനലൂര്‍ - മൂവാറ്റുപുഴ ഹൈവെ ഇതുവഴി കടന്നുപോകുന്നു. റാന്നിയില്‍ നിന്ന് 66 കി.മി. അകലെയാണ് സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല. [2] റാന്നിയുടെ അതിരുകള്‍ മിക്കവയും വനപ്രദേശമാണ്. നൈസര്‍ഗിക കാലാവസ്ഥ നിലനിര്‍ത്തുവാന്‍ ഇത് വളരെ അധികം സഹായിക്കുന്നു.
റബ്ബര്‍, കൊക്കകായ, നാളികേരം എന്നിവയുടെ കൃഷിയും വിപണനവുമാണ് ഇവിടത്തെ സമ്പദ് വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്.
സ്ഥാനം
റാന്നി സ്ഥിതി ചെയ്യുന്നത് 9°23′N 76°49′E / 9.38°N 76.81°E ആണ്. റാന്നിയുടെ തുംഗത 131 m (433 ft) സമുദ്രനിരപ്പിന് മുകളില്‍ ആണ് .[3] പമ്പയുടെ ഇരുവശങ്ങളിലായി ഭൂപ്രദേശം പരന്നുകിടക്കുന്നു. സെന്‍സസ് ഇന്ത്യ പ്രകാരം, ഭൂപ്രദേശം 1,004.61 square kilometres (387.88 sq mi).[4] മുഴുവനും, ഇതില്‍ 708 square kilometres (273.36 sq mi) അല്ലെങ്കില്‍ 70% വനപ്രദേശമാണ്.[5].
പ്രധാനപ്പെട്ട സ്ഥലങ്ങള്‍
- ഇട്ടിയപ്പാറ.
- മാമുക്ക്.
- പേട്ട.
- അങ്ങാടി.
- പുല്ലൂപ്പുറം
ഗതാഗതം
പത്തനംതിട്ടയില്‍നിന്നും കെ എസ് ആര് ടി സി യും പ്രൈവറ്റ് ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്നും കുമ്പഴ വഴിയും മൈലപ്രാ വഴിയും കോഴഞ്ചേരി വഴിയും റാന്നിയിലെത്താം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന് ചെങ്ങന്നൂര്‍ ആണ്.
അവലംബം
- ↑ http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
- ↑ http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
- ↑ http://www.fallingrain.com/world/IN/13/Rani.html
- ↑ http://www.kerala.gov.in/statistical/panchayat_statistics2001/pta_27.PDF
- ↑ http://www.censusindia.gov.in