www.fgks.org   »   [go: up one dir, main page]

Jump to content

"ആബെബെ ബിക്കില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 21: വരി 21:
|medaltemplates =
|medaltemplates =
{{MedalCompetition|[[Summer Olympics]]}}
{{MedalCompetition|[[Summer Olympics]]}}
{{MedalGold|[[1960 Summer Olympics|1960 Rome]]| [[Athletics at the 1960 Summer Olympics|Marathon]]}}
{{MedalGold|[[1960 Summer Olympics|1960 Rome]]| [[മാരത്തൺ]] }}
{{MedalGold|[[1964 Summer Olympics|1964 Tokyo]]|[[Athletics at the 1964 Summer Olympics|Marathon]]}}
{{MedalGold|[[1964 Summer Olympics|1964 Tokyo]]|[[മാരത്തൺ]] }}
}}
}}
[[ഒളിമ്പിക്സ്|ഒളിമ്പിക്സിന്റെ]] ചരിത്രത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ആഫ്രിക്കക്കാരൻ. <ref name="test1"> {{cite web| url = www.britannica.com| title = ബ്രിട്ടാനിക്ക എൻസൈക്ലോപ്പീഡിയ}} </ref> 1960 സെപ്തംബർ 10 എന്ന ഒറ്റ ദിവസം കൊണ്ട് അടിച്ചമർത്തപ്പെട്ട [[ആഫ്രിക്ക]]യുടെ ദേശീയ നായകനായി. 1932 ഓഗസ്ത് ഏഴിന് നിയഡെൻബ ജില്ലയിലെ ജാതൊ എന്ന ഗ്രാമത്തിൽ '''ആബെബ ബിക്കില''' ജനിച്ചു. ആട്ടിടയനായി കുട്ടിക്കാലം ചെലവിട്ടു. പതിനേഴാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. ഇമ്പീരിയൽ ഗാർഡ് എന്ന സൈനീക വിഭാഗത്തിൽ അംഗമായിരിക്കെ മെൽബൺ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന പട്ടാളക്കാരായ അത്‌ലെറ്റുകളെ '''ബിക്കില''' നോക്കി നിൽക്കുമായിരുന്നു.അവരുടെ കുപ്പായത്തിനു പിന്നിൽ മുദ്രണം ചെയ്തിരുന്ന "[[എത്യോപ്യ]]" എന്ന രാജ്യനാമമാണ് '''ബിക്കില'''യെ ആകർഷിച്ചത്. അത്‌ലറ്റാവണമെന്നുള്ള അദമ്യമായ ആഗ്രഹം '''ബിക്കില'''യിൽ മൊട്ടിടുകയും ചെയ്തൂ.

17:49, 3 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആബെബെ ബിക്കില
വ്യക്തിവിവരങ്ങൾ
ജനനം(1932-08-07)ഓഗസ്റ്റ് 7, 1932
ജാത്തോ, എത്യോപ്യ
മരണംഒക്ടോബർ 25, 1973(1973-10-25) (പ്രായം 41)
അഡിസ് അബെബ, എത്യോപ്യ
ഉയരം1.77 m (5 ft 10 in)
ഭാരം57 kg (126 lb)
Sport
രാജ്യം Ethiopia
കായികയിനംഅത്‌ലെറ്റിക്സ്

ഒളിമ്പിക്സിന്റെ ചരിത്രത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ആഫ്രിക്കക്കാരൻ. [1] 1960 സെപ്തംബർ 10 എന്ന ഒറ്റ ദിവസം കൊണ്ട് അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ദേശീയ നായകനായി. 1932 ഓഗസ്ത് ഏഴിന് നിയഡെൻബ ജില്ലയിലെ ജാതൊ എന്ന ഗ്രാമത്തിൽ ആബെബ ബിക്കില ജനിച്ചു. ആട്ടിടയനായി കുട്ടിക്കാലം ചെലവിട്ടു. പതിനേഴാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. ഇമ്പീരിയൽ ഗാർഡ് എന്ന സൈനീക വിഭാഗത്തിൽ അംഗമായിരിക്കെ മെൽബൺ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന പട്ടാളക്കാരായ അത്‌ലെറ്റുകളെ ബിക്കില നോക്കി നിൽക്കുമായിരുന്നു.അവരുടെ കുപ്പായത്തിനു പിന്നിൽ മുദ്രണം ചെയ്തിരുന്ന "എത്യോപ്യ" എന്ന രാജ്യനാമമാണ് ബിക്കിലയെ ആകർഷിച്ചത്. അത്‌ലറ്റാവണമെന്നുള്ള അദമ്യമായ ആഗ്രഹം ബിക്കിലയിൽ മൊട്ടിടുകയും ചെയ്തൂ.

1960 ലെ റോം ഒളിമ്പിക്സ് മാരത്തോൺ വേദി. നിരന്നു നിന്ന ഓട്ടക്കാർക്കിടയിൽ ആ മെലിഞ്ഞ മനുഷ്യനുമുണ്ടായിരുന്നു. ഭൂരിപക്ഷവും വെള്ളക്കാരായ ഓട്ടക്കാർക്കിടയിൽ ഒരു കറുത്ത മനുഷ്യൻ. നഗ്നപാദൻ. ആൽകൂട്ടത്തിന് അയാൾ ഒരു കൗതുകവസ്തുവായിരുന്നു. കായിക രംഗത്തെ കഠിനപരീക്ഷണമായ മാരത്തണിൽ ഒരു നഗ്നപാദനായ കറുത്തമനുഷ്യൻ എന്തുചെയ്യാൻ. എന്നാൽ മത്സരാന്ത്യത്തിൽ ചരിത്രം തിരിഞ്ഞു വീണു. അയാൾ ചരിത്രം സൃഷ്ടിക്കുകയാണെന്നു പറഞ്ഞാലേ ശരിയാവൂ. സ്വർണ്ണമെഡൽ മാത്രമല്ല ഒളിമ്പിക്സ് റെക്കോർഡും സൃഷ്ടിച്ചു കൊണ്ട് ആബെബെ ബിക്കില ആൾക്കൂട്ടത്തിന്റെ കൗതുകത്തെ അത്ഭുതസ്തബ്തതയും ആരാധനയുമാക്കി മാറ്റി.[2]

1964 ലെ ടോക്യോ ഒളിമ്പിക്സിൽ എത്തുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരനായി ബിക്കില അറിയപ്പെട്ടു തുടങ്ങിയിരുന്നു.തുടർച്ചയായി രണ്ട് തവണ മാരത്തണിൽ സ്വർണ്ണം നേടുക അന്നുവരെ ഒളിമ്പിക്സ് ചരിത്രത്തിൽ ഇല്ലായിരുന്നു. ഇത്തവണ ഷൂസ് ധരിച്ച് ഓടിയ ബിക്കില ലോകറെക്കോഡുമായി (2:12:1) തന്റെ രണ്ടാം ഒളിമ്പിക് മാരത്തൺ സ്വർണ്ണം ടോക്യോയിൽ നേടി. 1968 ൽ മെക്സിക്കോ ഒളിമ്പിക്സിൽ ബിക്കില മൂന്നാം സ്വർണ്ണം നേടുമോ എന്നതായിരുന്നു പ്രധാന ചോദ്യം. പക്ഷേ മാരത്തൺ തുടങ്ങി 17 കിലോമീറ്റർ പിന്നിട്ടപ്പോഴേയ്ക്കും കഠിനവേദനയാൽ ബിക്കില പിൻമാറി.ജീവിതത്തിൽ 26 മാരത്തൺ ഓട്ടങ്ങളിലാണ് ബിക്കില പങ്കെടുത്തത്. മിക്കവയിലും ജയിക്കുകയും ചെയ്തു. 1960,'62 വർഷങ്ങളിലെ ലോകചാമ്പ്യൻഷിപ്പും ബിക്കിലയ്ക്കായിരുന്നു.

1969 ൽ ഒരു കാറപകടത്തിൽ ബിക്കിലയുടെ രണ്ട് കാലുകളൂം തളർന്നുപോയി. പക്ഷേ അദ്ദേഹം നിരാശനായില്ല. ചക്രക്കസേരയിലിരുന്നുകൊണ്ട് അംഗഭംഗം വന്നവർക്കായുള്ള പാരാലിമ്പിക്സിൽ അമ്പെയ്ത്ത് മത്സരത്തിലും 1970 നോർവേയിൽ ഒരു സ്ലെഡ്ജിങ് മത്സരത്തിലും പങ്കെടുത്തു. (ഇവിടേയും സ്വർണ്ണം നേടി).1973 ഒക്ടോബർ 250ന് മസ്തിഷ്ക രക്തസ്രാവത്താൽ 41-ആം വയസ്സിൽ അന്തരിച്ചു. കോളനിവാഴ്ച്ച കൊണ്ട് അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ഉണർച്ചയുടെ പ്രതീകങ്ങളിലൊന്നായാണ് ഇന്ന് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

അവലംബം

  1. [www.britannica.com "ബ്രിട്ടാനിക്ക എൻസൈക്ലോപ്പീഡിയ"]. {{cite web}}: Check |url= value (help)
  2. ലോകരാഷ്ടങ്ങൾ. ഡി.സി. ബുക്സ്. 2007. ISBN 81-264-1465-0. {{cite book}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ആബെബെ_ബിക്കില&oldid=1574711" എന്ന താളിൽനിന്ന് ശേഖരിച്ചത്