അക്യുപങ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്യുപങ്ചർ
Intervention
രോഗിയുടെ ത്വക്കിൽ സൂചി കയറ്റുന്നു.
ICD-10-PCS 8E0H30Z
ICD-9: 99.91-99.92
MeSH D015670
OPS-301 code: 8-975.2

അക്യുപങ്ചർ എന്ന വാക്കിൻറെ അർത്ഥം, സൂചി കൊണ്ടുള്ള കുത്തൽ എന്നാണ്. മുടിനാരിനെക്കാൾ നേർത്ത സൂചികൾ ഒട്ടും വേദനയില്ലാതെ വിദഗ്ദ്ധരായ അക്യുപങ്ചർ ചികിത്സകർ ശരീരത്തിൽ കുത്തി പലവിധ രോഗങ്ങൾക്കും ചികിത്സ നൽകുന്ന രീതിയാണ് ഈ പേരിലറിയപ്പെടുന്നത്[1] .

അക്യുപങ്ചർ ചികിത്സ പഴയകാലത്തെ ഒരു പൗരസ്ത്യ ചികിത്സാ രീതിയാണ്. മുഖ്യമായും ഇത് ചൈനയിലാണ് ഉപയോഗിച്ച് വന്നിരുന്നത്. ചൈനയിൽ ഇന്നും അക്യുപങ്ചർ ചികിത്സ ഒരു അംഗീകൃത ആരോഗ്യപരിചരണക്രമമാണ്. ഈ ചികിത്സാരീതി പുരാതനകാലത്ത് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു വന്നുവോ, അതോ ഇവിടെ നിന്നും ചൈനയിലേക്കു പോയോ എന്നു അസന്ദിഗ്ദ്ധമായി പറയുന്നതിനു വേണ്ട തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ഇതു പറയാൻ കാരണം ഇന്നു നാം ചൈനീസ് അക്യുപങ്ചർ എന്നു കരുതുന്ന ചികിത്സാരീതിയോട് വളരെയേറെ സാമ്യമുള്ള ഒരു സമ്പ്രദായം സിദ്ധവൈദ്യത്തിൻറെ ഭാഗമായി തമിഴ്നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഇങ്ങനെയുള്ള ഒരു ചികിത്സാസമ്പ്രദായത്തെയും, ദേഹത്തിലെ വിവിധ മെരീഡിയനുകളേയും മറ്റും ചിത്രങ്ങളോടു കൂടി പ്രതിപാദിക്കുന്ന പ്രാചീനഗ്രന്ഥങ്ങൾ തഞ്ചാവൂരിലെ രാജാ സർഫോജി മ്യൂസിയത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അക്യുപങ്ചർ ചികിത്സയിൽ ദേഹത്തിൻറെ വിവിധ ഭാഗങ്ങളിലൂടെയായി ഊർജ്ജം/പ്രാണൻ സഞ്ചരിക്കുന്ന മെരീഡിയനുകൾ വിവരിക്കുന്നുണ്ട്. ഇതിനു പിങ്ങ്ള, സുഷുമ്‌ന മുതലായ പാതഞലീയോഗസൂത്രത്തിലെ യോഗാസന സ്ഥാനങ്ങളുമായി സാമ്യമുണ്ട് എന്നുള്ളത് കൊണ്ടുമാത്രമാണ് ഇങ്ങനെയൊരു സംശയം. ഏതായാലും ഇത്തരം നിർദ്ദിഷ്ടസ്ഥാനങ്ങളിൽ പ്രത്യേകതരത്തിലുള്ള സൂചികൾ കുത്തിയിറക്കി പ്രാണോർജ്ജ സഞ്ചാര ക്രമീകരണം നടത്തി സർവ്വ രോഗങ്ങളെയും ചികിത്സിക്കാമെന്നാണ് അക്യുപങ്ചർ സിദ്ധാന്തം. ഏതുകാര്യത്തിലും പ്രത്യേകിച്ചു ആരോഗ്യ കാര്യത്തിൽ ആഴത്തിൽ ഉറപ്പുവരുത്തിമാത്രം അനുവാദം നൽകുന്ന അമേരിക്കയിലും യൂറോപ്പിലും ഇന്ത്യ ജപ്പാൻ കൊറിയ എന്നിവിടങ്ങളിലെക്കാളും അക്യുപങ്ചർനു ഇപ്പോൾ പ്രചാരം കൂടുതലാണ്. സമാന്തര ചികിത്സകളിൽ ലോകാരോഗ്യ സംഘടനയുടെ പ്രഥമ സ്ഥാന പരിഗണന ലഭിച്ച ഈ ചികിത്സ ചൈനയുടെതുതന്നെ ആകാനുള്ള സാധ്യതക്കാണു മുൻ‌തൂക്കം അല്ലായിരുന്നെങ്കിൽ സെമിറ്റിക് ചികിത്സയായ ആയുർവേദത്തിനു ഇന്ത്യയിൽ വേരോടാനേ സാധിക്കുമായിരുന്നില്ല.

അവലംബം[തിരുത്തുക]

  1. "Acupuncture". http://nccam.nih.gov/health/whatiscam#term. ശേഖരിച്ചത് 2013 ജൂലൈ 19. 

american

"https://ml.wikipedia.org/w/index.php?title=അക്യുപങ്ചർ&oldid=2279689" എന്ന താളിൽനിന്നു ശേഖരിച്ചത്